പ്രണയം വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കി. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. ......
ഒരു സാധാരണ ക്ലറിക്കൽ തെറ്റ് കാരണം 22 ദിവസം ജയിലിൽ കിടക്കുകയും 17 വർഷം നീണ്ട നിയമപോരാട്ടം നടത്തുകയും ചെയ്യേണ്ടി വന്ന ഒരു 55 വയസ്സുകാരന് ഒടുവിൽ നീതി ലഭിച്ചു. രാജ്വീർ സിംഗ് യാദവ് എന്നയാളാണ് പോലീസിന്റെ ഒരു ചെറിയ പിഴവ് കാരണം ഗ്യാങ്സ്റ്റർ നിയമപ്രകാരം അറസ്റ്റിലായത്. ......
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് സംയുക്തസേനാ മേധാവി വ്യക്തമാക്കിയത്. ......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർ വന്ദന, സിസ്റ്റർ പ്രീതി എന്നിവരാണ് അറസ്റ്റിലായത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്ന്യാസ സഭയിലെ അംഗങ്ങളാണ് ഇരുവരും. ......
തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺ പേ, വാട്സ് ആപ്പ് പേ, ആമസോൺ പേ എന്നിവയുൾപ്പെടെയുള്ള യു.പി.ഐ (Unified Payments Interface) ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ സാധ്യതയെന്ന് സൂചന. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഒരു സംവാദത്തിൽ ഇക്കാര്യം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ......
ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ (POCSO) നിയമപ്രകാരം ലൈംഗിക ബന്ധത്തിനുള്ള സമ്മതത്തിന്റെ കുറഞ്ഞ പ്രായം 18 വയസ്സായി നിലനിർത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. 16-നും 18-നും ഇടയിലുള്ള കൗമാരക്കാർക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിയമത്തിൽ ഇളവ് നൽകണമെന്ന അമിക്കസ് ക്യൂറി ഇന്ദിരാ ജയ്സിംഗിന്റെ നിർദ്ദേശം കേന്ദ്രം തള്ളി.
പ്രായപരിധി കുറയ്ക്കുന്നത് കുട്ടികളുടെ സംരക്ഷണ നിയമങ്ങളെ ദുർബലപ്പെടുത്തുമെന്നും മനുഷ്യക്കടത്തിനും മറ്റ് ബാലപീഡനങ്ങൾക്കും വഴിയൊരുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി: ചെറിയ തെറ്റുകൾക്ക് അഭിഭാഷകരെ ശിക്ഷിക്കുന്നത് അവരുടെ ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ അത്തരം നടപടികൾ ഒഴിവാക്കണമെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി.ആർ. ......
കർണാടകം: ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രൂപീകൃതമായ പ്രത്യേക ഉന്നതതല സംഘം( എസ് ഐ ടി) അന്വേഷണം ആരംഭിച്ചു. ബെൽത്തങ്ങടി പോലീസ് സ്റ്റേഷന്റെ സമീപം ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള കെട്ടിടമാണ് എസ് ഐ ടിയുടെ ആസ്ഥാനമായി ഉപയോഗപ്പെടുത്തുന്നത്. ......
മുൻ കാമുകനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും ഇപ്പോഴത്തെ കാമുകനും പൊലീസിന്റെ പിടിയിലായി. അലിഗഢിലെ ക്വാർസി പ്രദേശവാസിയായ യുവതിയും കാമുകനുമാണ് പിടിയിലായത്. ......
സർക്കാർ ഹോസ്റ്റലിൽ രണ്ടു പത്താം ക്ലാസ് വിദ്യർത്ഥിനികൾ ഗർഭിണികളായി. ഒഡീഷയിൽ കന്ധമാൽ ജില്ലയിലാണ് സംഭവം.......